റോ-റോയുടെ നഷ്ടക്കഥ: കിൻകോയുടേത് കള്ളക്കണക്കെന്ന് പാസഞ്ചേഴ്സ് അസോ.
1594821
Friday, September 26, 2025 3:27 AM IST
വൈപ്പിൻ: വൈപ്പിൻ -ഫോർട്ടു കൊച്ചി റോറോ സർവീസ് നഷ്ടമാണെന്ന് പറഞ്ഞ് കിൻകോ നിരത്തിയത് കള്ളക്കണക്കെന്ന് വൈപ്പിൻ-ഫോർട്ടുകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം ആരോപിച്ചു. ജങ്കാർ സർവീസ് കഴിഞ്ഞ മാർച്ചിൽ 8.44 ലക്ഷം രൂപ നഷ്ടത്തിലാണെന്നാണ് കിൻകോ പറയുന്നത്.
ഈ കണക്കുകൾ വിശദമായി പരിശോധിക്കണമെന്ന് യോഗം കോർപറേഷനോട് ആവശ്യപ്പെട്ടു. മാത്രമല്ല, സർവീസ് കോർപറേഷൻ നേരിട്ട് നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫ്രാൻസീസ് ചമ്മണി അധ്യക്ഷത വഹിച്ചു.