സ്ക്രാപ് മർച്ചന്റ്സ് അസോ. കളക്ടറേറ്റ് മാർച്ച് നടത്തി
1594816
Friday, September 26, 2025 3:27 AM IST
കൊച്ചി: അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന പാഴ്വസ്തു വ്യാപാരികളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആസിഫ് ആവശ്യപ്പെട്ടു.
ഖരമാലിന്യ നിർമാർജന പ്രക്രിയയിൽ പ്രവർത്തിക്കുന്ന മുഴുവൻ വ്യാപാരികളെയും ഫീഡർമാരെയും ഹരിതകർമ സേനാംഗങ്ങളായി പ്രഖ്യാപിക്കണമെന്നും പാഴ്വസ്തുക്കളെ നികുതിയിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ നടത്തിയ എറണാകുളം കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം ജില്ലാ പ്രസിഡന്റ് റഷീദ് കാലടി അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി കെ പി എ ഷരീഫ് മലപ്പുറം മുഖ്യ പ്രഭാഷണം നടത്തി.