ഓട്ടന്‍ തുള്ളലിലൂടെ ലഹരി വിരുദ്ധ ബോധവത്കരണം
1594808
Friday, September 26, 2025 3:17 AM IST
കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജ് (ഓട്ടോണമസ്) കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വകുപ്പ്, ഭരതനാട്യം, ഫ്രഞ്ച്, ബിസിഎ വകുപ്പുകളുമായി സഹകരിച്ച്, കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെയും എറണാകുളം ജില്ലാ വിമുക്തി മിഷന്റെയും സഹകരണത്തോടെ ഓട്ടന്തുള്ളല് കലയിലൂടെ ലഹരിക്കെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി. ജയരാജ് ആണ് ഓട്ടന്തുള്ളല് അവതരിപ്പിച്ചത്. സെന്റ് തെരേസാസ് കോളജ് ആര്‍ട്സ് ബ്ലോക്ക് ഡയറക്ടര്‍ സിസ്റ്റര്‍ ടെസ, പ്രിന്‍സിപ്പല്‍ ഡോ. അനു ജോസഫ് എന്നിവരും പരിപാടിയില്‍ പങ്കാളികളായി.
ഓട്ടന്തുള്ളല് അവതരണത്തിനോടൊപ്പം ലഹരി ഉപയോഗത്തിനെതിരെ വി. ജയരാജ് ബോധവത്കരണ ക്ലാസും നടത്തി.