രണ്ടുകിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
1594813
Friday, September 26, 2025 3:17 AM IST
കളമശേരി: കളമശേരിയിൽ കഞ്ചാവ് വേട്ട. 2.144 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. മഞ്ഞുമ്മൽ എം എൽ എ റോഡിൽ കൂനത്ത് ഹൗസിൽ കെ.ആർ. റാഹി(26)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം വട്ടേക്കുന്നം മേക്കേരി ലൈൻ റോഡിനു സമീപത്തു നിന്നാണ്് സ്കൂട്ടറിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.