ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍
1594810
Friday, September 26, 2025 3:17 AM IST
കൊച്ചി: ലിസി ആശുപത്രിക്ക് സമീപത്തു നിന്ന് ബൈക്ക് മോഷ്ടിച്ച മൂന്നു പേര് പിടിയിലായി. ഏറ്റുമാനൂര്‍ പേരൂര്‍ ചെറുവാണ്ടൂര്‍ തെല്ലകത്തുകുഴി തോപ്പില്‍ മാക്സും (18) പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുമാണ് അറസ്റ്റിലായത്.
മോഷ്ടിച്ച വാഹനം കോട്ടയം ഭാഗത്ത് നിന്നും കണ്ടെടുത്തു. നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ്ഐ എയിന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.