വീടിനുള്ളിൽ മരിച്ചനിലയിൽ
1582576
Saturday, August 9, 2025 11:08 PM IST
വടക്കാഞ്ചേരി: വയോധികനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മംഗലം അമ്മാട്ടി വീട്ടിൽ ജോണി (68) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീടിന്റെ വരാന്തയിൽ മരിച്ചുകിടക്കുകയായിരുന്നു. വിവിധ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.
കുറച്ചുകാലമായി ഒറ്റയ്ക്കാണ് താമസം. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.