ഇന്ത്യാവിരുദ്ധ നിലപാടുകൾക്കെതിരേ കോൺഗ്രസ് മാർച്ച്
1582823
Sunday, August 10, 2025 8:15 AM IST
തൃശൂർ: അമേരിക്കയുടെ ഇന്ത്യാവിരുദ്ധ നിലപാടുകൾക്കെതിരേയും മോദിഭരണകൂടത്തിന്റെ നയപരാജയങ്ങൾക്കെതിരേയും കോൺഗ്രസ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.
ഡിസിസിയിൽനിന്ന് ആരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട്ചുറ്റി തെക്കേഗോപുരനടയിൽ സമാപിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് നേതൃത്വം നൽകി. രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, എ. പ്രസാദ്, ഐ.പി. പോൾ, സി.ഒ. ജേക്കബ്, കെ.കെ. ബാബു, അഡ്വ. വി. സുരേഷ്കുമാർ, അഡ്വ. സിജോ കടവിൽ, അനിൽ പുളിക്കൻ തുടങ്ങിയവർ പങ്കെടുത്തു.