നഗരസഭ അയൽക്കൂട്ട സെക്രട്ടറിമാരുടെ സംഗമം നടത്തി
1582809
Sunday, August 10, 2025 8:11 AM IST
ചാലക്കുടി: കുടുംബശ്രീ സിഡിഎസ് "ചലനം മെന്റർഷിപ്' പ്രോഗ്രാമിന്റെ ഭാഗമായി നഗരസഭ അയൽക്കൂട്ട സെക്രട്ടറിമാരുടെ സംഗമം സംഘടിപ്പിച്ചു. രാജീവ്ഗാന്ധി ടൗൺ ഹാളിൽ നടത്തിയ സംഗമം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സി.സി. നിഷാദ് ക്ലാസുകൾ നയിച്ചു.
നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ മിഷൻ എഡിഎംസി രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി ബാബു, വികസനകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ കെ.വി. പോൾ, സിഡി എസ് ചെയർപേഴ്സൺ സുബി ഷാജി, വൈസ് ചെയർപേഴ്സൺ ജോമോൾ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.