ജനകീയ നേന്ത്രവാഴകൃഷി വിളവെടുപ്പ് ഉദ്ഘാടനം
1582941
Monday, August 11, 2025 1:07 AM IST
കൈപ്പറമ്പ്: കേരള കർഷകസംഘം മുതുവന്നൂർ യൂണിറ്റ് "ചങ്ങാലിക്കോടൻ നേന്ത്രവാഴ കൃഷി'യുടെ വിളവെടുപ്പ് ഉത്സവം നടത്തി. ഇന്നലെ രാവിലെ ഒമ്പതിന് കൈപ്പറമ്പ് പുത്തൂർ ചീരോത്ത്പടിയിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ.കെ. ഉഷദേവി ടീച്ചറുടെ അധ്യക്ഷതയിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
കൺവീനർ വി.ഡി. ബേബി, കർഷകസംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി, പുഴയ്ക്കൽ ബ്ലോക്ക് മെമ്പർ സി.എ. സന്തോഷ്, മുണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്് എം.ജെ. നിജോൺ, സി.പി.എം. കൈപ്പറമ്പ് എൽ.സി. സെക്രട്ടറി എം.എസ്. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.