കളഞ്ഞുകിട്ടിയ പണം ഉടമയ്ക്കു നൽകി എൻജിനീയറിംഗ് വിദ്യാർഥി
1582932
Monday, August 11, 2025 1:07 AM IST
മേലൂർ: റോഡിൽ കളഞ്ഞുകിട്ടിയ 52,300 രൂപ ഉടമയെ കണ്ടെത്തി തിരിച്ചുനൽകി എൻജിനീയറിംഗ് വിദ്യാർഥി.
മേലൂർ പൂലാനി പുത്തൻവീട്ടിൽ മദനൻ മകൻ അതുലിനാണ് പണം വഴിയിൽനിന്നും കളഞ്ഞുകിട്ടിയത്. തുടർന്ന് വാർഡ് മെമ്പർ അംബിക ബാബുവിന് പണം ഏൽപ്പിക്കുകയായിരുന്നു.
ചാലക്കുടിയിലെ മാടവന സ്റ്റോഴ്സ് ഉടമ ജോർജ് മാടവനയുടെ മൊത്തവ്യാപാര കേന്ദ്രത്തിൽ നിന്നും കനകമല, കുറ്റിച്ചിറ ഭാഗങ്ങളിലെ കടകളിലേക്ക് വിതരണത്തിനു പോയ മിനി വാനിലെ ഡ്രൈവറുടെയും സഹായിയുടെയും കൈ യ്യിൽനിന്നാണ് പണം നഷ്ടപ്പെട്ടത്.
പനമ്പിള്ളി കോളജ് പരിസരത്തെ കടയിൽ നിന്നും പണം വാങ്ങി ബാഗിലാക്കി വാഹനത്തിനു പിന്നിലേക്ക് ഇടുന്നതിനിടയിലാണു ലക്ഷ്യംതെറ്റി റോഡിലേക്കു വീണത്.
തുടർന്ന് പണം നഷ്ടപെട്ട വിവരം ചാലക്കുടി, കൊടകര പോ ലീസ് സ്റ്റേഷനിലേക്ക് മർച്ചന്റ്്സ് അസോസിയേഷൻ പ്രസിഡന്റ്് ജോയ് മൂത്തേടൻ അറിയിക്കുകയായിരുന്നു.
ഉടമയെ കണ്ടെത്തിയശേഷം മേലൂർ പഞ്ചായത്ത് മെമ്പർ അംബിക ബാബു, സിഐ എം.കെ. സജീവൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ എന്നിവരുടെ സാന്നിധ്യത്തിൽ അതുൽ പണം ഉടമയ്ക്കു കൈമാറി.
വഴിയിൽനിന്നുംകിട്ടിയ സ്വർണമാല
ഉടമയ്ക്കു കൈമാറി ടോറസ് ഡ്രൈവർ
മേലൂർ: സാമ്പത്തിക പരാധീനതകൾക്കിടയിലും പ്രാരാബ്ധങ്ങൾക്കിടിയിലുംപെട്ട് വലയുന്നതിനിടെ വഴിയിൽനിന്നും കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു കൈമാറി ടോറസ് ലോ റി ഡ്രൈവർ മാതൃകയായി.
മേലൂർ ജംഗ്ഷനിൽനിന്നും പുഷ്പഗിരി റോഡിലുള്ള കോ ഴിക്കടയ്ക്കുസമീപത്തുനിന്നാണ് മേലൂർ കാലടി പെരുംകുളങ്ങര ശ്രീകുമാർ എന്ന ലാോറി ഡ്രൈവർക്ക് സ്വർണമാല കളഞ്ഞുകിട്ടിയത്.
തുടർന്ന് കാലടി വാർഡ് മെമ്പർ പി.എ. സാബുവിനെ മാല ഏൽപ്പിച്ചു. വാർട്സ് ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ വിവരം അറിയിച്ചതിനുപിന്നാലെ മേലൂർ പള്ളിയിലും ഇന്നലെ കുർബാനമധ്യേ വിളിച്ചുപറഞ്ഞു.
തുടർന്നാണ് മാല തെക്കൻ ജോർജ് മകൾ ജെസ്നയുടേതാണെന്നു തിരിച്ചറിഞ്ഞത്.
വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ ശ്രീകുമാർ മാല ഉടമയായ ജെസ്നക്കു കൈമാറി.