വേലൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനംചെയ്തു
1582824
Sunday, August 10, 2025 8:15 AM IST
വേലൂർ: പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. കുന്നംകുളം എംഎൽഎ എ.സി. മൊയ്തീൻ അധ്യക്ഷതവഹിച്ചു. കെ. രാധകൃഷ്ണൻ എംപി താക്കോൽദാനംനിർവഹിച്ചു.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ മുഖ്യാതിഥിയായി. കുന്നംകുളം എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും അനുവദിച്ച തുകയും പഞ്ചായത്ത് വിഹിതവും ഉൾപ്പെടെ 3,25,65,000 രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി, പഞ്ചായത്ത് സെക്രട്ടറി ടി.പി. സിന്ധു, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ. വിജയൻ, ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കർമല ജോൺസൺ പ്രസംഗിച്ചു.