കൊരട്ടിമുത്തിയുടെ തിരുനാൾ: ആഘോഷക്കമ്മിറ്റി രൂപീകരിച്ചു
1582931
Monday, August 11, 2025 1:07 AM IST
കൊരട്ടി: ഒക്ടോബറിൽ നടക്കുന്ന കൊരട്ടിമുത്തിയുടെ തിരുനാൾ ക്രമീകരണങ്ങൾ കുറ്റമറ്റതാക്കുന്നതിനുവേണ്ടി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. ജനറൽ കൺവീനറായി ജിഷോ ജോസ് മുള്ളക്കരയെയും ജോയിന്റ് കൺവീനറായി സുനിൽ ജോസ് ഗോപുരനെയും തെരഞ്ഞെടുത്തു.
സബ് കമ്മിറ്റി ലീഡർമാരായി ബാബു മാറ്റത്തിൽ (പള്ളിയകം), പോളി വെള്ളാട്ടുപറമ്പൻ (പൂവൻകുല), തോമസ് വാരാണാട്ട് (രൂപപ്പുര), ബാബു മഞ്ഞളി (പ്രദക്ഷിണം), ബിനോയ് മാളിയേക്കൽ (തുലാഭാരം), സാം സൺ ചിറ്റിലപ്പിള്ളി (ഭക്ഷണം), ടിന്റോ ആന്റു (വെടിക്കെട്ട്), റിനി ഷാജു (അൾത്താര), ജോളി മാളിയേക്കൽ (ദീപാലങ്കാരം), അജി ജോർജ് ചെരപ്പറമ്പൻ(കച്ചവടം), ജോജോ പയ്യപ്പിള്ളി (പാർക്കിംഗ്) ബിൻസി ഡെന്നി (ഫസ്റ്റ് എയ്ഡ്), ജോയ്സൺ എടത്തിപ്പറമ്പൻ ( പൊൻ-വെള്ളി) അലക്സ് ജിമ്മി വെളിയത്ത് (പബ്ലിസിറ്റി), വി.എസ്. സോഹൻ (സെക്യൂരിറ്റി) എന്നിവരെയും തെരഞ്ഞെടുത്തു.