കാരിക്കടവ് ആദിവാസി ഉന്നതിയില്‍ റോട്ടറി ക്ലബിന്റെ ആശ പദ്ധതി
1582934
Monday, August 11, 2025 1:07 AM IST
വെള്ളിക്കുളങ്ങര: ലോക ആദിവാസി ദിനത്തോടനുബന്ധിച്ച് അങ്കമാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദിവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന ആശ പ്രോജക്ടിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റത്തൂര്‍ പഞ്ചായത്തിലെ കാരിക്കടവ് ഉന്നതിയില്‍ തുടക്കം കുറിച്ചു.
ഹൈക്കോടതി ജഡ്ജി പി.എം. മനോജ് ഉദ്ഘാടനം ചെയ്തു. കാരിക്കടവ് ഉന്നതിയില്‍ അങ്കമാലി റോട്ടറി ക്ലബ് പുതുക്കി നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ വീട്ടമ്മ രാധാമണിക്കു നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
കമ്യൂണിറ്റി ഹാളിലേക്കുള്ള ഇന്‍വെര്‍ട്ടര്‍, എല്‍ഇഡി ലൈറ്റുകള്‍, ഫാനുകള്‍, കുട്ടികള്‍ക്കുള്ള സ്പോര്‍ട്സ് ബനിയനുകള്‍, ഫുട്ബോള്‍, ചെസ് ബോര്‍ഡുകള്‍, കാരംസ് ബോര്‍ഡ്, മൊബൈല്‍ ഫോണ്‍, എഫ്എം റേഡിയോ, അലമാര, മേശ, കസേരകള്‍, ലൈബ്രറി പുസ്തകങ്ങള്‍ തുടങ്ങിയവയും വിതരണം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. കിറോഷ് രാജന് പൊന്നമ്പില്‍ അധ്യക്ഷത വഹിച്ചു.
പ്രോജക്ട് കോ-ഓഡിനേറ്റര്‍ ഇ.പി. ജയചന്ദ്രന്, വെള്ളിക്കുള
ങ്ങര റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്. ഷിനോജ്, ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥ സവിത ജോയ്, ഊര് മൂപ്പന് ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.