ഉദ്യോഗാർഥികൾക്ക് ശുഭപ്രതീക്ഷയായി നഗരസഭ തൊഴിൽമേള
1582818
Sunday, August 10, 2025 8:15 AM IST
ഗുരുവായൂർ: നഗരസഭയുടെ പ്രാദേശിക തൊഴിൽമേള പ്രതീക്ഷ 25ൽ നൂറുകണക്കിന് ഉദ്യോഗാർഥികളുടെ പങ്കാളിത്തം. 506 ഉദ്യോഗാർഥികൾ വിവിധ സ്ഥാപനങ്ങളിലേക്കുള്ള തൊഴിൽപട്ടികയിൽ ഇടംനേടി. 38 ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുനൽകി. നഗരസഭയിലും പുറത്തുനിന്നുമായി 700ലേറെപേർ തൊഴിൽമേളയിൽ പങ്കെടുത്തു. വിവിധ സ്ഥാപന ഉടമകളുടെ പ്രതിനിധികൾ നേരിട്ടെത്തി അഭിമുഖം നടത്തിയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിൽ ആദ്യമായി ഗുരുവായൂരിലാണ് ഇത്തരിൽ തൊഴിൽമേള നടക്കുന്നത്.
ശ്രീകൃഷ്ണ സ്കൂളിൽ നഗരസഭ കൃത്യമായ മുന്നൊരുക്കം നടത്തിയത് ഉദ്യോഗാർഥികൾക്ക് ബുദ്ധിമുട്ടില്ലാതെ അഭിമുഖത്തിൽ പങ്കെടുക്കാനായി.
നഗരസഭ ചെയർപേഴ്സൺ എം. കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷാനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ എ.എം. ഷഫീര്‍, ശൈലജ സുധൻ, എ.എസ് മനോജ്, ബിന്ദു അജിത്കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.യു. സലിൽ, എ.വി. ജ്യോതിഷ്കുമാർ, വി.എസ്. ദീപ എന്നിവർ പ്രസംഗിച്ചു.