കൊരട്ടിയിൽ കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം
1582810
Sunday, August 10, 2025 8:11 AM IST
കൊരട്ടി: കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സ്മിത രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ-ഒാർഡിനേറ്റർ യു. സലിൽ മുഖ്യാതിഥിയായി. ബാലസഭ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, ത്രിതലപഞ്ചായത്ത് അംഗങ്ങളായ കുമാരി ബാലൻ, ഇന്ദിര പ്രകാശൻ, സിന്ധു രവി, ഷിമ സുധിൻ, റെയ്മോൾ ജോസ്, മെമ്പർ സെക്രട്ടറി എം.ജെ. ഫ്രാൻസിസ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ പ്രിൻസി ജോസഫ്, ബേബി ഉണ്ണി എന്നിവർ പ്രസംഗിച്ചു.