നഗരസഭ കുടുംബശ്രീ വാര്‍ഷികാഘോഷം
1582933
Monday, August 11, 2025 1:07 AM IST
ഇരിങ്ങാലക്കുട: കുടുംബശ്രീ വന്നതിനുശേഷം സ്ത്രീകള്‍ക്ക് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കടന്നുവരാന്‍ സാധിച്ചുവെന്ന് മന്ത്രി ഡോ. ആര്. ബിന്ദു. ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തന്റെ കഴിവുകള്‍ സമൂഹത്തിനുമുമ്പില്‍ കൊണ്ടുവരാനും സന്തോഷപരമായ നിമിഷങ്ങള്‍ നേടിയെടുക്കാനും സ്ത്രീശക്തീകരണത്തിനും കുടുംബശ്രീയിലൂടെ സ്ത്രീകള്‍ക്കു സാധിച്ചു. ദാരിദ്ര്യലഘൂകരണവും പ്രാദേശിക സാമ്പത്തിക വികസനവും കുടുംബശ്രീയുടെ ലക്ഷ്യമാണെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. അരങ്ങ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.
ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. സജിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സി.സി. ഷിബിന്‍, ഫെനി എബിന് വെള്ളാനിക്കാരന്‍, അംബിക പള്ളിപ്പുറത്ത്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാരായ സോണിയ ഗിരി, അല്‍ഫോണ്‍സ തോമസ്, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍ റെജി തോമസ്, സിഡിഎസ് 1 ചെയര്‍പേഴ്സണ്‍ പി.കെ. പുഷ്പാവതി തുടങ്ങിയവര്‍ പ്രസംഗിച്ചു.