ജൂബിലിയിൽ മുലയൂട്ടൽ വാരാചരണം
1582815
Sunday, August 10, 2025 8:13 AM IST
തൃശൂർ: ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ചു ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അമ്മമാർക്കു ക്ലാസുകളും ആരോഗ്യപ്രവർത്തകർക്ക് അവബോധം വർധിപ്പിക്കാൻ ക്വിസ് മത്സരവും നടത്തി.
റോട്ടറി മുൻ ഡയറക്ടർ ഗവർണറും എലൈറ്റ് ഗ്രൂപ്പ് ഓഫ് കന്പനി ചെയർമാനും എംഡിയുമായ ടി.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ജൂബിലി മിൽക്ക് ബാങ്കിലേക്കു മുലപ്പാൽ നൽകിയ ജൂബിലി സ്റ്റാഫ് അംഗങ്ങളെ അനുമോദിച്ചു.
നവീകരിച്ച മുലയൂട്ടൽ ബോധവത്കരണ പോസ്റ്റർ ടി.ആർ. വിജയകുമാർ പ്രകാശനം ചെയ്തു. മുലയൂട്ടലുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായുള്ള ഹെൽപ്പ് ഡെസ്ക് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര പൊതുജനങ്ങൾക്കായി സമർപ്പിച്ചു. സിഇഒ ഡോ. ബെന്നി ജോസഫ് ക്വിസ് മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി. മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി.കള്ളിവളപ്പിൽ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ബിന്ദു മേനോൻ, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ടി.എം. സഞ്ജീവ്കുമാർ, ശിശുരോഗവിഭാഗം മേധാവി ഡോ. നെൽബി ജോർജ് മാത്യു, അസിസ്റ്റന്റ് പ്രഫ. ഡോ. വിമൽ വിൻസന്റ് എന്നിവർ പ്രസംഗിച്ചു.