വാഴാനി ഫോറസ്റ്റ് ഓഫീസ്: തീരുമാനം വനംകൊള്ള നടത്തിയവരെ സംരക്ഷിക്കാൻ: കോൺഗ്രസ്
1582821
Sunday, August 10, 2025 8:15 AM IST
പുന്നംപറമ്പ്: വാഴാനി ഫോറസ്റ്റ് ഓഫീസ് മാറ്റാനുള്ള തീരുമാനം അകമലയിൽ വനംകൊള്ളനടത്തിയവരെ സംരക്ഷിക്കാനെന്നു കോൺഗ്രസ്.
വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ അകമലയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഴാനി ഫോറസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് ആരോപണമുന്നയിച്ചത്. ഉപരോധം ഡിസിസി ജനറൽ സെക്രട്ടറി എൻ.ആർ. സതീശൻ ഉദ്ഘാടനംചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജെയ്സൻ മാത്യു അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് മുഖ്യപ്രഭാഷണംനടത്തി. ഒ. ശ്രീകൃഷ്ണൻ, വി.ജി. സുരേഷ്കുമാർ, എൽദോ തോമസ്, ഐ.എ. സബീല, പി.ജെ. ഷാജു, അജിഷ് വാഴാനി എന്നിവർ പ്രസംഗിച്ചു.