വന്യജീവി ആക്രമണം നേരിടാന്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ടെന്ന് കാട്ടിത്തരാം: വി.ഡി. സതീശൻ
1582813
Sunday, August 10, 2025 8:11 AM IST
പഴയന്നൂർ: യുഡിഎഫ് അധികാരത്തിൽ വന്നാൽ സർക്കാരിൽ എത്ര കോടി നിക്ഷേപിച്ചിലും പ്രശ്നം വന്നാൽ സർക്കാർ ഫണ്ടിൽനിന്നു പരിഹരിക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പഴയന്നൂർ കർഷക സർവീസ് സഹകരണ ബാങ്ക് സഹകാരിസംഗമം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഉടനീളം വന്യജീവി ആക്രമണങ്ങള്‍ രൂക്ഷമായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നു സതീശൻ തുടർന്നു.
അതിനെതിരേയാണ് യുഡിഎഫ് മലയോര സമരയാത്ര നടത്തിയത്. മലയോരത്ത് ജീവിക്കുന്ന ജനങ്ങളെ സര്‍ക്കാര്‍ വിധിക്കു വിട്ടുകൊടുത്തിരിക്കുകയാണ്. മരിച്ചെങ്കില്‍ നഷ്ടപരിഹാരം നല്‍കാമെന്ന രീതിയാണ് വനം മന്ത്രി സ്വീകരിക്കുന്നത്.
വന്യജീവി ആക്രമണത്തെ നേരിടാന്‍ എന്തൊക്കെ മാര്‍ഗങ്ങള്‍ ഉണ്ടെന്ന് യുഡിഎഫ് കാട്ടിത്തരാമെന്നു വി.ഡി. സതീശൻ പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യം തകർന്നു. ഏകാധിപത്യമാണ് നടക്കുന്നത്. തൃശൂരിൽ 32,000 വോട്ടിന് യുഡിഎഫ് ജയിക്കുന്ന സ്ഥാനത്ത് ഒരുലക്ഷത്തിനുമുകളിൽ നേടിയാണ് ബിജെപി ജയംവരിച്ചത് ഇവിടെയും വ്യാപകമായ ക്രമക്കേടു നടന്നിട്ടുണ്ടെന്നു പ്രതിപക്ഷനേതാവ് ആരോപിച്ചു.