പ്രണതോസ്മി - 2025
1582805
Sunday, August 10, 2025 8:11 AM IST
ചാലക്കുടി: എസ്എസ്എൽസി പരീക്ഷയിൽ തൃശൂർ ജില്ലയിൽ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തിലെ ശ്രദ്ധേയമായ സ്ഥാനവും കരസ്ഥമാക്കിയ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ പ്രധാനാധ്യാപകർ, അധ്യാപകർ, അനധ്യാപകർ, വിദ്യാഭ്യാസ ഉപജില്ല ഓഫീസ് സ്റ്റാഫ് എന്നിവരെ ആദരിക്കുന്ന പ്രണതോസ്മി - 2025 നടത്തി. കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽ സനീഷ്കുമാർ ജോസഫ് എം എൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ഷൈല അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം. ബാലകൃഷ്ണൻ വിശിഷ്ടാതിഥിയായി. കെ.ആർ. സുമേഷ് മുഖ്യപ്രഭാഷണം നടത്തി.
കാർമൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കൽ സിഎംഐ, ഫോറം കൺവീനർ ടി.കെ. ലത, മേജോ പോൾ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസജില്ലയിലെ 84 വിദ്യാലയങ്ങളിൽനിന്നുള്ള അധ്യാപക അനധ്യാപകരെ ആദരിച്ചു.