ഉദ്ഘാടനം ബഹിഷ്കരിച്ച് പ്രതിപക്ഷം
1582819
Sunday, August 10, 2025 8:15 AM IST
വേലൂർ: പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് ധർണയും മാർച്ചും നടത്തി. വേലൂർ പഞ്ചായത്ത് പ്രതിപക്ഷ കോൺഗ്രസ് മെമ്പർമാരും മണ്ഡലം കമ്മിറ്റി ഭാരവാഹികളും സംഘടിപ്പിച്ച പ്രതിഷേധസമരം കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഫ്രെഡി പി ജോൺ, പ്രതിപക്ഷനേതാവ് സ്വപ്ന രാമചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പി. യേശുദാസ്, പഞ്ചായത്ത് മെമ്പർമാരായ പി.എൻ. അനിൽ, സി.ഡി. സൈമൺ തുടങ്ങി നിരവധിപേർ ധർണയിലും പ്രതിഷേധ മാർച്ചിലും പങ്കെടുത്തു.