വിദ്യാഭ്യാസ എൻഡോവ്മെന്റും ചികിത്സ ധനസഹായവും വിതരണം ചെയ്തു
1582935
Monday, August 11, 2025 1:07 AM IST
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് മെമ്പർമാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾ, വില്ലേജിലെ സ്കൂളുകളിൽനിന്ന് ഏറ്റവും കൂടുതൽ മാർക്കുവാങ്ങി വിജയിച്ചവർ, പ്രൊഫഷണൽ കോഴ്സ് ഉന്നതവിജയം നേടിയവർ എന്നിവർക്ക് വിദ്യാഭ്യാസ എൻഡോവ്മെന്റുകളും ചികിത്സാ സഹായത്തിന് അർഹരായവർക്ക് ധനസഹായവും വിതരണം ചെയ്തു.
പുല്ലൂറ്റ് എൻഎസ്എസ് ഹാളിൽ നടന്ന "ആദരം 2025 "സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് കെ.ജി. മുരളീധരൻ അധ്യക്ഷത വഹിച്ചു. സമ്മേളനം കൊടുങ്ങല്ലൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാരായ സി. നന്ദകുമാർ, പി.എൻ. വിനയചന്ദ്രൻ, പി.വി. രമണൻ, ഇ.എസ്. സഗീർ എന്നിവർ ആശംസകളർപ്പിച്ചു.
ബാങ്ക് ഡയറക്ടർമാർ, ജീവനക്കാർ, എൻഡോവ്മെന്റ്് ഏർപ്പെടുത്തിയ സി.ഡി. ബുർഹർ, സജീവൻ കൊല്ലംപറമ്പിൽ, പരാരത്ത് കമലാക്ഷി, ഓമന വിജയൻ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് സി.ആർ. പമ്പ സ്വാഗതവും സെക്രട്ടറി അനിതകുമാരി നന്ദിയും പറഞ്ഞു.