നടവരമ്പ് സെന്റ് മേരീസ് പള്ളിയിൽ തിരുനാളും ഊട്ടുനേര്‍ച്ചയും 15ന്
1582804
Sunday, August 10, 2025 8:11 AM IST
നടവരമ്പ്: സെന്റ്് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളും ഊട്ടുനേര്‍ച്ചയും 15 ന് ആഘോഷിക്കും. ഇരിങ്ങാലക്കുട സ്പിരിച്ച്വാലിറ്റി സെന്റര്‍ സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ആന്റോ തച്ചില്‍ തിരുനാള്‍ കൊടിയേറ്റം നിര്‍വഹിച്ചു. 14 ന് വൈകീട്ട് 5.30 ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി, കൂടുതുറക്കല് ശുശ്രൂഷ, പള്ളിചുറ്റി പ്രദിക്ഷണം എന്നിവയ്ക്ക് ഫാ. ലിജു മഞ്ഞപ്രക്കാരന്‍ മുഖ്യകാര്‍മ്മികനാകും. തിരുനാള്‍ ദിനമായ 15 ന് രാവിലെ 6.30 ന് ദിവ്യബലി. തുടര്‍ന്ന് നേര്‍ച്ച ഊട്ട് ആശീര്‍വാദം എന്നിവ നടക്കും.
9.30ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഫൈനാന്‍സ് ഓഫീസര്‍ ഫാ. സിബിന് വാഴപ്പിള്ളി കാര്‍മികത്വം വഹിക്കും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമാംഗം ഫാ. ജോ ജോ അരിക്കാടന്‍ സിഎംഐ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, നേര്‍ച്ചയൂട്ട് വിതരണം എന്നിവ നടക്കും.
13, 14, 15 തീയതികളില്‍ മാതാവിന്റെ വള, മാല, കിരീടം എന്നിവ എടുത്തുവെയ്ക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. വര്‍ഗീസ് ചാലിശേരി, ജനറല്‍ കണ്‍വീനര്‍ ആച്ചാണ്ടി ജോണ്‍ സണ്ണി, കൈക്കാരന്മാരായ മാളിയേക്കല്‍ കുരിയപ്പന്‍ ജോസഫ്, പൊട്ടത്തുപറമ്പില്‍ ഔസേഫ് ഡേവിഡ്, കോരേത്ത് ദേവസി ബിജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണു രൂപീകരിച്ചിരിക്കുന്നത്.