ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ര്‍ സെ​ന്‍​ട്ര​ല്‍ സ​ഹോ​ദ​യ സി​ബി​എ​സ്ഇ അ​ധ്യാ​പ​ക ക​ലോ​ത്സ​വ​ത്തി​ല്‍ 251 പോ​യി​ന്‍റു​മാ​യി മാ​ള ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ ജേ​താ​ക്ക​ളാ​യി. 221 പോ​യി​ന്‍റു​മാ​യി മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി ര​ണ്ടാം സ്ഥാ​ന​വും, 175 പോ​യി​ന്‍റു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ശാ​ന്തി​നി​കേ​ത​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സ​മാ​പ​ന സ​മ്മേ​ള​ത്തി​ല്‍ തൃ​ശൂ​ര്‍ സെ​ന്‍​ട്ര​ല്‍ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ബി​നു. കെ. ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ര്‍ സ​ഹോ​ദ​യ ചീ​ഫ് പേ​ട്ര​ണ്‍ ഡോ. ​രാ​ജു ഡേ​വി​സ് വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. സ​ഹോ​ദ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എ​ന്‍. ഗോ​പ​കു​മാ​ര്‍, വി​വി​ധ സി​ബിഎ​സ്ഇ ​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ‍​മാ​രാ​യ സു​മീ​ത സ​ന്തോ​ഷ് കു​മാ​ര്‍, മി​ന്‍റു മാ​ത്യു, പി. ​എ​സ്.​ഉ​ഷ, ഡോ. ​പി.​വി. ലി​വി​യ, ഇ.​ടി.​ല​ത, വി​ജി​ത ജി​ജേ​ഷ്, എ​സ്​എ​ന്‍ഇ​എ​സ് ചെ​യ​ര്‍​മാ​ന്‍ പി.​കെ. പ്ര​സ​ന്ന​ന്‍, സെ​ക്ര​ട്ട​റി സ​ജി​ത​ന്‍ കു​ഞ്ഞി​ലി​ക്കാ​ട്ടി​ല്‍, സ്‌​കൂ​ള്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ടി.​പി. ലീ​ന, ക​ലോ​ത്സ​വ ഇ​ന്‍ ചാ​ര്‍​ജ് സി​ന്ധു ശ​ങ്ക​ര്‍, ഹെ​ഡ്മി​സ്ട്ര​സ് സ​ജി​ത അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.