തൃ​ശൂ​ർ: അ​മ​ല ഗ്രാ​മ​പ​ദ്ധ​തി​ക​ളു​ടെ ര​ണ്ടാം​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ടാ​ട്ട്, കൈ​പ്പ​റ​മ്പ്, വേ​ലൂ​ർ, തോ​ളൂ​ർ, എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന 40 ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ ആ​രോ​ഗ്യ​പ​ദ്ധ​തി രേ​ഖ​ക​ളു​ടെ കൈ​മാ​റ്റം സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി മ​ണ്ണു​മ്മ​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​സ​ന്ത് ലാ​ൽ, ടി.​ആ​ർ. ഷോ​ബി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ലി​ല്ലി ജോ​സ്, ഉ​ഷ, ഡോ.​സി.​എം. ശ്രു​തി, ജ​ന​റ​ൽ മാ​നേ​ജ​ർ ബോ​ർ​ജി​യോ ലൂ​യി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മി​ക​ച്ച പ​ഞ്ചാ​യ​ത്ത്, ആ​ശാ​വ​ർ​ക്ക​ർ യൂ​ണി​റ്റ്, തൊ​ഴി​ലു​റ​പ്പ് യൂ​ണി​റ്റ്, പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ഡെ​ങ്കു​ദി​നാ​ച​ര​ണ ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ൾ എ​ന്നി​വ​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി.