സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സാംസ്കാരികോത്സവം പുനഃസ്ഥാപിക്കണം
1582814
Sunday, August 10, 2025 8:13 AM IST
തൃശൂർ: ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സാംസ്കാരികോത്സവം പുനഃസ്ഥാപിക്കണമെന്ന് ആർഎസ്പി ജില്ലാ സെക്രട്ടറി എം.പി. ജോബി ആവശ്യപ്പെട്ടു.മാന്വൽ പരിഷ്കരണത്തിന്റെ പേരിൽ ചർച്ചകൂടാതെ ചില ഉദ്യോഗസ്ഥരുടെ താല്പര്യത്തിനുവേണ്ടി കഴിഞ്ഞവർഷം തിരുവനന്തപുരത്തു നടന്ന കലോത്സവത്തിൽ സാംസ്കാരികോത്സവം വെട്ടിമാറ്റിയിരുന്നു.
ഉദ്യോഗസ്ഥവൃന്ദം വിദ്യാഭ്യാസമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് അതു സാധ്യമാക്കിയത്. വിദ്യാഭ്യാസത്തിന്റെ ഭാഗമാണു സാംസ്കാരികമെന്നു മനസിലാക്കണം. സാംസ്കാരികതലസ്ഥാനമായ തൃശൂരിൽ നടക്കുന്ന കലോത്സവത്തിൽ സാംസ്കാരികോത്സവം പുനഃസ്ഥാപിക്കണമെന്നും ചെയ്തുപരിചയമുള്ള അധ്യാപകസംഘടനയെ കമ്മിറ്റി ഏല്പിക്കണമെന്നും ആവശ്യപ്പെട്ടു.
വിഷയം മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയതായും എം.പി. ജോബി അറിയിച്ചു.