"കൃഷിയും വ്യവസായവും ഒന്നിച്ചുവളരുന്ന കേരളം' - ഏകദിന കോണ്‍ക്ലേവ് നാളെ
1582808
Sunday, August 10, 2025 8:11 AM IST
കൊടകര: മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കൃഷിയും വ്യവസായവും ഒന്നിച്ചുവളരുന്ന കേരളം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഏകദിന കോണ്‍ക്ലേവ് നാളെ നടക്കും. മറ്റത്തൂര്‍ ചെട്ടിച്ചാലിലുള്ള ഔഷധ സസ്യ സംസ്കരണ സംഭരണ കേന്ദ്രത്തില്‍ നടക്കുന്ന സെമിനാര്‍ രാവിലെ 9.30ന് കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഔഷധ സസ്യബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ടി.കെ. ഹൃദിക് അധ്യക്ഷത വഹിക്കും.
എംഎല്‍എ മാരായ യു.ആര്. പ്രദീപ്, എം. വിജിന്, ഔഷധി ചെയര്പേഴ്സന് ശോഭന ജോര്‍ജ്,ദേവസ്വം റിക്രൂട്ട്മെന്റ്് ബോര്‍ഡ് ചെയര്മാന് കെ.ബി. മോഹന്‍ദാസ്, ആയുര്‍വേദ മെഡിസിന് മാനുഫാക്ചേഴ്സ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. ഡി. രാമനാഥന് തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് നടക്കുന്ന സെഷനില്‍ കൃഷിയും വ്യവസായവും ഒന്നിച്ചുവളരുന്ന കേരളം എന്ന വിഷയം മുന്‍ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന സെഷനില്‍ നവകേരളത്തില്‍ സുസ്ഥിരകാര്‍ഷിക വികസനത്തിന്റെ പങ്ക് എന്ന വിഷയത്ത ആസ്പദമാക്കി മുന്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് സംസാരിക്കും.