പനി ബാധിച്ച് വിദ്യാർഥി മരിച്ചു
1582906
Sunday, August 10, 2025 11:48 PM IST
പുത്തൻപീടിക: പനി ബാധിച്ച് ബിഫാം വിദ്യാർഥി മരിച്ചു. പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി ഗ്രൗണ്ടിനു സമീപം തേയ്ക്കാനത്ത് ബിജുവിന്റെ മകൾ അലക്സിയ(19) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് അലക്സിയയെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി സെന്റ് ജെയിംസ് അക്കാദമിയിലെ ബിഫാം വിദ്യാർഥിയാണ്.
സംസ്കാരം പിന്നീട് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളിയിൽ. മാതാവ്: സവിത. സഹോദരി: അലോണ.