പെൺകുട്ടിയോട് ലൈംഗിക അതിക്രമം; യുവാവിനു കഠിനതടവും പിഴയും
1582817
Sunday, August 10, 2025 8:15 AM IST
ചാവക്കാട്: 14 വയസുള്ള പെൺകുട്ടിയോടു ലൈംഗിക അതിക്രമംനടത്തിയ കേസിൽ 27 കാരന് എട്ടുവർഷം കഠിനതടവും 35,000 രൂപ പിഴയുംവിധിച്ചു. പിഴ അടയ്ക്കാത്തപക്ഷം ഏഴുമാസം അധികതടവ് അനുഭവിക്കണം.
ആലുവ ചൂർണിക്കര പട്ടേരിപ്പുറം കുരിശിങ്കൽ ജിതിനെയാണ്ചാവക്കാട് പ്രത്യേക അതിവേഗകോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2024 മാർച്ച് ഏഴിന് സ്കൂൾവിട്ടുവരികയായിരുന്ന പെൺകുട്ടിയെ ഓമ്നി കാറിൽവന്ന പ്രതി ലൈംഗിക അതിക്രമം നടത്തുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയുംചെയ്തുവെന്നതാണ് കേസ്.
രക്ഷപ്പെട്ട പെൺകുട്ടി അടുത്തവീട്ടിൽ അഭയംപ്രാപിക്കുകയും രാത്രി ചാവക്കാട് പോലീസ് സ്റ്റേഷനിലെത്തി മൊഴികൊടുക്കുകയായിരുന്നു. എസ്ഐ സെസിൽ ക്രിസ്ത്യൻരാജ് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ.സി. നിഷ എന്നിവർ ഹാജരായി.