വിമലശേരി-എരുവാട്ടി-തേർത്തല്ലി റോഡ്: യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്
1596666
Saturday, October 4, 2025 2:06 AM IST
എരുവാട്ടി: വിമലശേരി എരുവാട്ടി തേർത്തല്ലി റോഡ് നവീകരണ പ്രവർത്തി ആരംഭിച്ചിട്ട് മൂന്ന് വർഷമായിട്ടും പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്. പ്രവർത്തി ഉദ്ഘാടനം ചെയ്ത വേളയിൽ ഒൻമ്പത് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നാണ് എം.വി. ഗോവിന്ദൻ എംഎൽഎ പ്രഖ്യാപിച്ചത്.
നവീകരണം ആരംഭിച്ച് മൂന്നു വർഷമായിട്ടും ചെളി കുളങ്ങളായി റോഡ് തകർന്നു കിടക്കുകയാണെന്നും പരിഹാരം ഉണ്ടാക്കുന്നില്ലെന്നും യുഡിഎഫ് യോഗം ആരോപിച്ചു.
ഇതിൽ പ്രതിഷേധിച്ച് ഏഴിന് രാവിലെ 10 ന് തളിപ്പറമ്പ് പിഡബ്ല്യുഡി ഓഫീസിന് മുമ്പിൽ ധർണ നടത്താൻ യോഗം തീരുമാനിച്ചു.ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു. മൈക്കിൾപാട്ടത്തിൽ, ക്ലീറ്റസ് ജോസ്, ഒ. പി. നജ്മുദീൻ, ടി.കെ. റെജി, മുസ്തഫ , ഒ.പി. സൈഫുദീൻ , രാജേഷ് ഞള്ളമല, ജിനോ കാരിക്കൽ എന്നിവർ പ്രസംഗിച്ചു.