ഫാ. മൈക്കിൾ വെൻഡ്രമിൻ ചരമവാർഷികം ആചരിച്ചു
1596674
Saturday, October 4, 2025 2:06 AM IST
പയ്യന്നൂർ: ഇറ്റാലിയൻ മിഷനറി വര്യൻ ഫാ. മൈക്കിൾ വെൻഡ്രമിന്റെ 23-ാം ചരമവാർഷികം കുഞ്ഞിമംഗലം സെന്റ് മൈക്കിൾസ് പള്ളിയിൽ ആചരിച്ചു. അനുസ്മരണ ദിവ്യബലിക്ക് പിലാത്തറ ഫൊറോന വികാരി ഫാ. തോംസൺ കൊറ്റിയത്ത് മുഖ്യകാർമികത്വം വഹിച്ചു.
ചിറക്കൽ മേഖലയുടെ വിദ്യാഭ്യാസ മന്ത്രിയെന്ന് മൈക്കിളച്ചനെ വിശേഷിപ്പിക്കാമെന്ന് ഫാ. തോംസൺ പറഞ്ഞു. ഒരു ജനതയുടെ സാമൂഹിക അന്തസും പദവിയുമുയർത്തുന്നതിൽ ക്രാന്തദർശിയായ മൈക്കിളച്ചൻ ചെയ്ത സേവനങ്ങളാണ് കുഞ്ഞിമംഗലത്തിന് ഉണർത്തു പാട്ടായത്.
ജാതി-മത ഭേദമന്യേ എല്ലാ മനുഷ്യർക്കും ദൈവസ്നേഹം അനുഭവഭേദ്യമാക്കിയ മിഷനറി വര്യനാണ് മൈക്കിൾ വെൻഡ്രമിൻ അച്ചനെന്നും ഫാ. തോംസൺ പറഞ്ഞു. അനുസ്മരണ പ്രാർഥനയും നേർച്ചഭക്ഷണ വിതരണവും നടന്നു. ഇടവക വികാരി ഫാ. മാത്യു ഡാനിയേൽ വിശ്വാസികൾക്ക് നന്ദി പറഞ്ഞു.