ഉളിക്കൽ പഞ്ചായത്ത് ഹാപ്പിനെസ് ഫെസ്റ്റ്; യുവജന സംഗമം നടത്തി
1596675
Saturday, October 4, 2025 2:06 AM IST
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിന്റെ രജത ജൂബിലി ആഘോഷം "ഹാപ്പിനെസ് ഫെസ്റ്റി'ന്റെ ഭാഗമായി സാഹിത്യ-വിദ്യാർഥി-യുവജന സംഗമം എഴുത്തുകാരൻ വിനോയി തോമസ് ഉദ്ഘാടനം ചെയ്തു. മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, വൈസ് പ്രസിഡന്റ് സമീറ പള്ളിപാത്ത്, ആൽവിൻ ജോർജ്, തോമസ് ദേവസ്യ, രഘുനാഥ കുറുപ്പ്, ദീപ തോമസ്, പി.എം. ജോൺ പരക്കാട്ട്, സ്വപ്ന, ടി.പി. സിനീഷ്, സേവ്യർ മുകളക്കാലായിൽ, ഡോ. സൂര്യ തങ്കച്ചൻ, അർഹ അനീറ്റ, പി.വി. ജുനൈസ്, പി.എ. നോബിൻ എന്നിവർ പ്രസംഗിച്ചു.
ഇന്നു രാവിലെ 11ന് ഉളിക്കൽ ചോയിസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വനിതാ സംഗമം ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്യും. ഉളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിക്കും.