മുതിർന്ന ക്ഷീര കർഷകരെ ആദരിച്ചു
1596669
Saturday, October 4, 2025 2:06 AM IST
ഉദയഗിരി: താളിപ്പാറ ക്ഷീരോദ്പാദക സഹകരണ സംഘം, ഉദയഗിരി ഉമ്മൻചാണ്ടി ഫൗണ്ടേഷൻ എന്നിവ സംയുക്തമായി മുതിർന്ന ക്ഷീര കർഷകരെ ആദരിച്ചു.
മാർക്കറ്റ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റൃൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മികച്ച വിജയം നേടിയ ക്ഷീര കര്‍ഷകരുടെ കുട്ടികളെ ആനുമോദിച്ചു.
ഷാജി വെട്ടുകാട്ടിൽ അധ്യക്ഷത വഹിച്ചു. മലബാര്‍ മേഖല മിൽമ ഡയറക്ടർ വി.ടി. ചാക്കോ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ടി.സി. പ്രിയ, ബ്ലോക്ക് പഞ്ചായത്തംഗം സരിത മാത്യൂ, ബിജൂ പുളിയൻതൊട്ടി, ഷെന്നി മാങ്കോട്ടിൽ, ഡോ. സോയ, ലിങ്കച്ചൻ ഞാറക്കാട്ട്, ഷീൻ തെക്കേൽ, ഷോബിൻ ചാവനാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.