എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സ്പെഷാലിറ്റി സെന്റര്‍ തുടങ്ങും: ആരോഗ്യമന്ത്രി
1596685
Saturday, October 4, 2025 2:06 AM IST
ബദിയഡുക്ക: കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ഒരു ബ്ലോക്ക് നാലു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നും മെഡിക്കല്‍ കോളജില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി കേരളത്തില്‍ ഏറ്റവും മികച്ച സ്പെഷാലിറ്റി സെന്റര്‍ തുടങ്ങുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഉക്കിനടുക്കയിലെ കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളജില്‍ പുതുതായി ആരംഭിച്ച എംബിബിഎസ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്പെഷാലിറ്റി സെന്ററില്‍ ഫിസിയോതെറാപ്പി, ഒക്കുപേഷണല്തെറാപ്പി സൗകര്യങ്ങള്‍ കൂടി ഒരുക്കും. കാസര്‍ഗോഡ്, വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ കൂടി അനുവദിച്ചതോടെ മുഴുവന്‍ ജില്ലകളിലും മെഡിക്കല്‍ കോളജുകളും നഴ്സിംഗ് കോളജുകളുമുള്ള സംസ്ഥാനമായി കേരളം മാറി. ദേശീയ മെഡിക്കല്‍ കമ്മീഷന് അംഗീകാരം ലഭിക്കാന്‍ മാനദണ്ഡങ്ങള്‍ ഓരോന്നും പാലിച്ച് മുന്നേറുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. അത് നമുക്ക് സാധിച്ചു. ഇത് ഒരു കൂട്ടായ്മയുടെ വിജയമാണ്. നിലവില്‍ കിഫ്ബിയില്‍ നിന്ന് 160 കോടി അനുവദിച്ചു. ലാബ് പ്രവര്‍ത്തനസജ്ജമാക്കാന്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍ തുക അനുവദിച്ചു. ജില്ലാ ആശുപത്രിയില്‍ ആരംഭിച്ച കാത്ത് ലാബില്‍ ഇതു വരെ 1837 പ്രൊസീജറുകള്‍ നടന്നു. വൈകാതെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും കാത്ത് ലാബ് സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
എന്‍. എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. വിശ്വനാഥന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എംഎല്‍എമാരായ സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷ്റഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പദൂര്‍, കെഡിപി സ്പെഷല്‍ ഓഫീസര്‍ വി. ചന്ദ്രന്, ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ്, എന്മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര, വാര്‍ഡ് മെംബര്‍ ജ്യോതി, നിര്‍മിതികേന്ദ്രം എംഡി രാജ്മോഹന്‍, ഡിഎംഒ ഡോ. എ.വി. രാംദാസ്, ഡപ്യൂട്ടി ഡിഎംഒ ബി. സന്തോഷ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അരുണ്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് എം. ശ്രീകുമാര്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആര്. പ്രവീൺ, വൈസ് പ്രിന്‍സിപ്പല്‍ പി.എസ്. ശോഭ, പിടിഎ സെക്രട്ടറി പി. ശാലിനി കൃഷ്ണന്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഹരിഹരന് നായര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.എ. സുബൈര്‍, വി. രാജന്, പി.കെ. ഫൈസല്‍, കല്ലട്ര മാഹിന്‍ ഹാജി, കെ. ശ്രീകാന്ത്, എം. അബ്ദുൾ ഗഫൂര്‍, വി.കെ. രമേശന്, ഉമ്മര്‍ പെര്‍ളടുക്ക, എ. സന്തോഷ്, ബി.എം. അബ്ദുള്‍ ഹമീദ്, എന്‍. നന്ദകുമാര്‍, സിദ്ദിഖ് കൈക്കമ്പ, അഹമ്മദലി കുമ്പള, സജി സെബാസ്റ്റ്യന്‍, പി.ടി. ഉമേഷ്, സി.എം.എ. ജലീല്‍, കിറ്റ്കോ കണ്‍സള്‍ട്ടന്റ് ജോസ് ടോം, യുഎല്സിസിഎല് ഡയറക്ടര്‍ പി. സുരേഷ്, കെഎസ്ഇബി. ഡപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ മുഹമ്മദ് സയ്യിദ്, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം. ജഗദീഷ്, കെട്ടിട വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എ.വി. പ്രകാശന്, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് എന്നിവര്‍ പങ്കെടുത്തു.
ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പി.എസ്. ഇന്ദു നന്ദിയും പറഞ്ഞു.