വൈഎംസിഎ പ്രസംഗ മത്സരം നടത്തി
1596667
Saturday, October 4, 2025 2:06 AM IST
പയ്യാവൂർ: ഗാന്ധിജയന്തിയുടെ ഭാഗമായി ചെന്പേരി വൈഎംസിഎ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സംയുക്തമായി വൈഎംസിഎ ചെമ്പേരി യൂണിറ്റ് സജീവ പ്രവർത്തകനായിരുന്ന ജയ്സൺ കുഴിമുള്ളിൽ സ്മാരക 21ാമത് പ്രസംഗ മത്സരം നടത്തി.
വായാട്ടുപറമ്പ് സെന്റ് ജോസഫ്സിലെ എഡ്വിൻ സനീഷ് ഒന്നാം സ്ഥാനവും ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്കൂളിലെ ലിയ മരിയ സണ്ണി രണ്ടാം സ്ഥാനവും വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറിയിലെ ആദിത്യൻ സുനിൽ മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് യഥാക്രമം 1500, 1000, 750 രൂപ വീതമുള്ള കാഷ് അവാർഡും മൊമെന്റോയും മെറിറ്റ് സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. വൈഎംസിഎ പ്രസിഡന്റ് ഷീൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ചെമ്പേരി ലൂർദ്ദ് മാതാ ബസിലിക്ക അസി. റെക്ടർ ഫാ. സിറിൽ ചെറുകരക്കുന്നേൽ അനുഗ്രഹ പ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു. വനിതാ ഫോറം പ്രസിഡന്റ് ലിസിയമ്മ ജോസഫ്, സെക്രട്ടറി റോബി ഇലവുങ്കൽ, നിബിൻ ഉറുമ്പിൽ, സോനമ്മ ഷാജി, ബാബുക്കുട്ടി ജോർജ്, ജോസ് മേമടം, വി.ജെ. ഷാജിമോൻ, ടോമി ചാമക്കാലായിൽ, റെന്നി പഴയതോട്ടം എന്നിവർ പ്രസംഗിച്ചു.