ചെങ്കൽ ഖനന മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണം: ലെൻസ്ഫെഡ്
1596671
Saturday, October 4, 2025 2:06 AM IST
കരുവഞ്ചാൽ: ലൈസെൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) 14ാം ആലക്കോട് യൂണിറ്റ് സമ്മേളനം കരുവഞ്ചാൽ കട്ടയ്ക്കൽ ഫംഗ്ഷൻ സെന്ററിൽ ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ബിജോ തോമസ് കട്ടക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ.എസ്. മാത്യു മുഖ്യപ്രഭാഷണം നടത്തി. നീതുമോൾ വർഗീസ് അനുശോചനം രേഖപ്പെടുത്തി. ബിനു ഫിലിപ്പ്, ബിജു ജോസഫ്, ആൽഫിൻ ജോൺ എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം ഏരിയ പ്രസിഡന്റ് റെജീഷ് മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിജോ തോമസ് കട്ടക്കൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബിജു ജോസഫ് റിപ്പോർട്ടും ട്രഷറർ ആൽഫിൻ ജോൺ വരവു-ചെലവ് കണക്കും ഏരിയാ സെക്രട്ടറി കെ. പ്രജിത്ത് സംഘടനാ റിപ്പോർട്ടും ഏരിയാ ട്രഷറർ പി.എസ്. ബിജുമോൻ ക്ഷേമനിധി റിപ്പോർട്ടും അവതരിപ്പിച്ചു.
ചെങ്കൽ മേഖലയിൽ അടിക്കടിയുണ്ടാകുന്ന സ്തംഭനാവസ്ഥയിലും അനിയന്ത്രിതമായ വിലക്കയറ്റത്തിലും ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്ന് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
ഭാരവാഹികൾ: ബിജോ തോമസ് കട്ടക്കൽ-പ്രസിഡന്റ്, ടി.വി. സന്ദീപ്-സെക്രട്ടറി, നീതുമോൾ വർഗീസ്-വൈസ് പ്രസിഡന്റ്, ജെയ്സൺ സ്കറിയ-ജോയിന്റ് സെക്രട്ടറി, ആൽഫിൽ ജോൺ -ട്രഷറർ, ബെന്നി ജോസഫ്-ക്ഷേമനിധി കൺവീനർ.