ഇരിട്ടി ദസറ സമാപിച്ചു
1596682
Saturday, October 4, 2025 2:06 AM IST
ഇരിട്ടി: കേരളത്തിനകത്തും പുറത്തുമുള്ള നൃത്ത-സംഗീത രംഗത്തെ കലാകാരൻമാർക്കൊപ്പം പ്രാദേശിക കലാകാരൻമാരും അണിനിരന്ന് നാലുദിനമായി ഇരിട്ടി നഗരത്തിൽ നടന്നുവന്ന ഇരിട്ടി ദസറ സമാപിച്ചു.
ഇരിട്ടിയിലെ കലാ-സാംസ്കാരിക സംഘടനകൾ, വ്യാപാര സംഘടനകൾ, ഹൈവിഷൻ ചാനൽ, അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇരിട്ടി ദസറയുടെ ഭാഗമായുള്ള സമാപന സാംസ്കാരിക സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ഡോ. ജി. ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഇരിട്ടി ദസറയോടനുബന്ധിച്ച് നടത്തിയ വ്യാപാരോത്സവത്തിന്റെ ഭാഗമായുള്ള സമ്മാന പദ്ധതിയുടെ ബംബർ നറുക്കെടുപ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു.
വിവിധ പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ സന്തോഷ് കോയിറ്റി, ട്രഷറർ ഷാജി ജോസ് കുറ്റിയിൽ, വ്യാപാര സംഘടനാ പ്രതിനിധികളായ ജോസഫ് വർഗീസ്, റെജി തോമസ്, പി.കെ. മുസ്തഫ ഹാജി, അയൂബ് പൊയിലൻ, അലി ഹാജി, മുരളീധരൻ കോമ്പിലത്ത്, ഒ. വിജേഷ്, രാമകൃഷ്ണൻ എഴുത്തൻ, വിവിധ സംഘടനാ പ്രതിനിധികളായ പ്രകാശൻ പാർവണം, പ്രദീപൻ കക്കറയിൽ എന്നിവർ പ്രസംഗിച്ചു.