കേരളത്തിലെ ഭരണമാണ് ബിജെപിയുടെ ലക്ഷ്യം: എസ്. സുരേഷ്
1596679
Saturday, October 4, 2025 2:06 AM IST
തലശേരി : കേരളത്തിൽ ഭരണത്തിൽ എത്തുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. തലശേരി പാരീസ് പ്രസിഡൻസിയിൽ നടന്ന ബിജെപി സൗത്ത് സമ്പൂർണ്ണ ജില്ല കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വോട്ട് ശതമാനം വർധിപ്പിക്കുക എന്നതിലായിരന്നു പാട്ടി ലക്ഷ്യമിട്ടതെങ്കിൽ ഇനി സംസ്ഥാന ഭരണം പിടിക്കുക എന്നതാണ് ലക്ഷ്യം. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രീതി സന്പാദിക്കാൻ ബിജെപിക്കായിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടുകൂടി ഇപ്പോൾ ബിജെപിയെ വിമർശിക്കുന്നവർക്ക് ഇക്കാര്യം കൃത്യമായും ബോധ്യപ്പെടുമെന്നും എസ്. സുരേഷ് പറഞ്ഞു. കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളകുഴി അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന വക്താവ് ടി.പി. ജയചന്ദ്രൻ, മേഖലാ സംഘടനാ സെക്രട്ടറി ജി. കാശിനാഥ്, സംസ്ഥാന സമിതി അംഗങ്ങളായ വി.വി. ചന്ദ്രൻ, പി. സത്യപ്രകാശൻ, എൻ. ഹരിദാസ്, ഒ. നിധീഷ്, സംസ്ഥാന കൗൺസിലംഗം കെ.പി. പദ്മിനി, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷിജി ലാൽ, എം.ആർ. സുരേഷ്, വി. പി. ഷാജി, വി.പി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.