കെസിവൈഎല്‍ മലബാര്‍ മേഖല സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
1596684
Saturday, October 4, 2025 2:06 AM IST
രാജപുരം: കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് മലബാര്‍ റീജിയണില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ക്ക് പ്രഥമ സംഘടിത കുടിയേറ്റ ഭൂമിയായ രാജപുരത്ത് തുടക്കമായി. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കെസിവൈഎല്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജാക്സണ് സ്റ്റീഫന്‍ മണപ്പാട്ട് അധ്യക്ഷത വഹിച്ചു.
രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരിച്ചിറ, കെസിവൈഎല്‍ മലബാര്‍ റീജിയണ്‍ ചാപ്ലയിന്‍ ഫാ. സൈജു മേക്കര, കെസിസി മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോസ് കണിയാംപറമ്പില്‍, കെസിഡബ്ല്യുഎ മലബാര്‍ റീജിയണല്‍ പ്രസിഡന്റ് ബിന്‍സി ഷിബു മാറികവീട്ടില്‍, സിസ്റ്റര്‍ ഷാന്റി എസ്വിഎം, കെസിവൈഎല്‍ രാജപുരം ഫൊറോന ചാപ്ലയിന്‍ ഫാ. സനീഷ് കയ്യാലക്കകത്ത്, മലബാര്‍ റീജിയണ്‍ സെക്രട്ടറി അലന് ബിജു, രാജപുരം ഫൊറോന പ്രസിഡന്റ് ബെന്നറ്റ് പി. ബേബി എന്നിവര്‍ പ്രസംഗിച്ചു.
ജൂബിലി ലോഗോയും ആപ്തവാക്യവും കെസിവൈഎല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫനും ജൂബിലി മാര്‍ഗരേഖ കെസിവൈഎല്‍ അതിരൂപത ചാപ്ലയിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയും പ്രകാശനം ചെയ്തു.
കെസിവൈഎല്‍ മലബാര്‍ റീജിയണ്‍ ഡയറക്ടര്‍ തോമസ് ചാക്കോ ഓണശേരില്‍ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്കു തുടക്കമായത്. തുടര്‍ന്ന് ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍ ക്നാനായ ആചാരങ്ങളും യുവജനങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
ജൂബിലിയോടനുബന്ധിച്ച് മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത്ത് രചിച്ച ജൂബിലി ഗാനം മലബാര്‍ റീജിയണിലെ 50 യുവജനങ്ങളെ അണിനിരത്തി പാടി പ്രകാശനം ചെയ്തു.
കെസിവൈഎല്‍ മലബാര്‍ റീജിയണിന്റെ 50 വര്‍ഷത്തെ ചരിത്രം കെസിവൈഎല്‍ മാലക്കല്ല് യൂണിറ്റ് ഡയറക്ടര്‍ സാലു അയലാറ്റില്‍ അവതരിപ്പിച്ചു. മലബാറിലെ വിവിധ യൂണിറ്റുകളില്‍ നിന്നെത്തിയ യുവജനങ്ങള്‍ വിവിധങ്ങളായ കലാപരിപാടികള്‍ അവതരിപ്പിച്ചു.
കെസിവൈഎല്‍ മലബാര്‍ റീജിയണ്‍ സമിതി അംഗങ്ങളായ അനീറ്റ ബിജു, ജ്യോതിസ് തോമസ്, അഖില്‍ തോമസ്, സിസ്റ്റര്‍ സുനി എസ് വിഎം, രാജപുരം ഫൊറോന സമിതി അംഗങ്ങളായ ഫാ.സനീഷ് കയ്യാലക്കകത്ത്, ബെനറ്റ് പി.ബേബി, ടെസ്ലിന് തോമസ്, ആല്ബിന് ജോജോ, ജെറീന ജോണ്‍, ആല്ബിന് ജോര്‍ജ്, ലിജോ വെളിയംകുളത്തില്‍, സിസ്റ്റർ ഷാന്റി എസ്വിഎം എന്നിവര്‍ നേതൃത്വം നല്കി.