ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി
1596678
Saturday, October 4, 2025 2:06 AM IST
ഇരിട്ടി : പേരട്ട സെന്റ് ആന്റണീസ് യുപി സ്കൂൾ സുവർണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുൻ പ്രധാന അധ്യാപകൻ കളരിക്കൽ ബേബി സാർ മെമ്മോറിയൽ ഷട്ടിൽ ടൂർണമെന്റ് ഉളിക്കൽ എസ്ഐ പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ, പഞ്ചായത്തംഗം ബിജു വെങ്ങലപ്പള്ളി, സ്കൂൾ പ്രധാനധ്യാപിക ജെസി ആന്റണി, പിടിഎ പ്രസിഡന്റ് സന്തോഷ് വെട്ടിക്കാട്ടിൽ, മദർ പിടിഎ പ്രസിഡന്റ് ജൂലിയറ്റ് സുനിൽ, ലിബിൻ ജോസ്, നിഖിൽ ബാബു, സാജൻ വട്ടമറ്റത്തിൽ, ജിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
തലശേരി അതിരൂപത കോർപറേറ്റിന് കീഴിലുള്ള ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നായി 22 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എടൂർ ഒന്നും രണ്ടും സ്ഥാനങ്ങളും സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എടൂർ ഒന്നാം സ്ഥാനവും ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സ്കൂൾ മാനേജർ ഫാ. മാത്യു ശാസ്താം പടവിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.