ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
1586758
Tuesday, August 26, 2025 4:30 AM IST
വൈക്കം: പടിഞ്ഞാറ്റുംചേരി പടിഞ്ഞാറേമുറി 1634-ാം നമ്പർ എൻഎസ്എസ് കരയോഗം നിർമിച്ച വൈക്കം പദ്മനാഭപിള്ള മെമ്മോറിയൽ എൻഎസ്എസ് ഓഡിറ്റോറിയം യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. കരയോഗം ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് പി. ശിവരാമകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
യൂണിയൻ വൈസ് ചെയർമാൻ പി. വേണു ഗോപാൽ, യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, നഗരസഭാ കൗൺസിലർ രാജശേഖരൻ, എൻഎസ്എസ് പ്രതിനിധിസഭാ മെംബർ എസ്. മധു, മേഖലാ ചെയർമാൻ ബി. ജയകുമാർ, വനിതാ യൂണി യൻ സെക്രട്ടറി മീരാ മോഹൻദാസ്, അഡീഷണൽ ഇൻസ്പെക്ടർ എസ്. മുരുകേഷ്, കരയോഗം സെക്രട്ടറി എസ്.യു. കൃഷ്ണകുമാർ, എം. ബാലചന്ദ്രൻ, ആർ. സുരേ ഷ്കുമാർ, എസ്. വിദ്യ, രമ്യാ ശിവദാസൻ, പി.ആർ. സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.