കാലിത്തീറ്റ വിതരണം ചെയ്തു
1586759
Tuesday, August 26, 2025 4:30 AM IST
ടിവിപുരം: ടിവിപുരം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്തു. കാലിത്തീറ്റ വിതരണോദ്ഘാടനം ടിവിപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി നിർവഹിച്ചു. കറുപ്പശു വാങ്ങാൻ പദ്ധതി, കാലിത്തീറ്റ സബ്സിഡി, കറവയന്ത്രം വാങ്ങൽ, പാലിന് സബ്സിഡി, സമഗ്ര ഇൻഷ്വറൻസ് എന്നീ പദ്ധതികളിലായി ബ്ലോക്ക് വിഹിതവും, ജില്ലാ പഞ്ചായത്ത് വിഹിതവും ഉൾപ്പെടെ 16 ലക്ഷത്തോളം രൂപ ക്ഷീരമേഖലയ്ക്കായി നീക്കിവച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ശ്രിജി ഷാജി പറഞ്ഞു.
കണ്ണുകെട്ടുശേരി ക്ഷീരസംഘത്തിൽ നടന്ന യോഗത്തിൽ സംഘം പ്രസിഡന്റ് മോഹനൻ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് വൈക്കം യൂണിറ്റ് ഡയറി ഫാം ഇൻസ്ട്രക്ടർ പ്രതീഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാർ, പഞ്ചായത്തംഗങ്ങളായ അനിയമ്മ അശോകൻ, വി.കെ. അഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.