തട്ടുകടയില്‍ സംഘര്‍ഷം: പ്രതി അറസ്റ്റില്‍
1586760
Tuesday, August 26, 2025 4:30 AM IST
പള്ളിക്കത്തോട്: തട്ടുകടയില്‍ സംഘര്‍ഷമുണ്ടാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. ആനിക്കാട് ചേന്നാട്ടുപറമ്പില്‍ അരുണ്‍ തോമസി(33) നെയാണ് പള്ളിക്കത്തോട് പോലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ 23ന് മന്ദിരം കവലയില്‍ പ്രവര്‍ത്തിക്കുന്ന ബാബൂസ് ഹോട്ടല്‍ ആൻഡ് തട്ടുകടയില്‍ വന്ന് ഭക്ഷണം കഴിച്ചശേഷം അവിടിരുന്ന് ഉറങ്ങിയ പ്രതിയോട് എണീറ്റുമാറാമോയെന്ന് ഉടമ ചോദിച്ചതാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടത്. ഇതില്‍ വിരോധം തോന്നിയ പ്രതി ഉടമയെ കയ്യേറ്റം ചെയ്യുകയും കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.