തലയോലപ്പറമ്പിൽ കാർഷിക ഗ്രാമോത്സവം
1586761
Tuesday, August 26, 2025 4:30 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി ഫാമിലി യൂണിയന്റെ നേതൃത്വത്തിൽ സഹൃദയ വെൽഫെയർ സർവീസസ് എറണാകുളത്തിന്റെയും തലയോലപ്പറമ്പ് പൗരാവലിയുടേയും സഹകരണത്തോടെ 30, 31 തിയതികളിൽ ഗ്രാമോത്സവം നടക്കും.
തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി മൈതാനിയിൽ 30ന് രാവിലെ എട്ടിന് കാർഷികമേള ആരംഭിക്കും. കാർഷിക വിപണന പ്രദർശനവേദികൾ, വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകൾ, കലാ - സാംസ്കാരിക സംഗമം, ബിരിയാണി ചലഞ്ച്, ഭക്ഷണ -പാനീയ കൗണ്ടറുകൾ എന്നിവ മേളയിലുണ്ടാകും.
30ന് രാവിലെ 9.30ന് ഗ്രാമോത്സവം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വികാരി റവ.ഡോ. ബെന്നി മാരാപറമ്പിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സി.കെ. ആശ എംഎൽഎ മുഖ്യാതിഥിയായിരിക്കും. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ്, ജനറൽ കൺവീനർ ഇമ്മാനുവൽ അരയത്തേൽ, ഷേർലി ജോസ് വേലിക്കകത്ത് എന്നിവർ പ്രസംഗിക്കും.
വാർത്താസമ്മേളനത്തിൽ ഇടവക വികാരി റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, സഹൃദയ ഡയറക്ടർ റവ.ഫാ. ജോസ് കൊളുത്തുവള്ളിൽ, സഹവികാരി ഫാ. ആൽജോ കളപ്പുരയ്ക്കൽ, ജനറൽ കൺവീനർ ഇമ്മാനുവൽ അരയത്തേൽ, ട്രസ്റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ആന്റണി കളമ്പുകാടൻ എന്നിവർ പങ്കെടുത്തു.