പൂര്വവിദ്യാര്ഥീ സംഗമവും സൈനികരെ ആദരിക്കലും
1586762
Tuesday, August 26, 2025 4:30 AM IST
കല്ലറ: എസ്എസ്വി യുപി സ്കൂളിലെ പൂര്വവിദ്യാര്ഥീ സംഗമവും സൈനികരെ ആദരിക്കലും കായിക മത്സരം വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ പി.ഡി. രേണുകന്‍ അധ്യക്ഷത വഹിച്ചു. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ പൂര്‍വവിദ്യാര്‍ഥി സംഗമം ഉദ്ഘാടനവും കേണല്‍ വിജയകുമാര്‍ ജവാന്മാരെ ആദരിക്കല്‍ ചടങ്ങും ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ കായിക വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു.
പ്രധാനാധ്യാപിക കെ.പി. സീമ, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഡോ.ഡി. പ്രകാശന്, പഞ്ചായത്തംഗങ്ങളായ ജോയി കോട്ടായി, രമേശ് കാവിമറ്റം, കല്ലറ എസ്എന്‍ഡിപി ശാഖാ സെക്രട്ടറി കെ.വി. സുദര്ശനന്, പി.ആര്. ബാബുരാജന്, പി.അജേഷ്, സൗമ്യ ജയേഷ്, എം.ഒ. സൈമണ്‍, പി.എം. സദാനന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.