കയർഫെഡ് ഓണം വിപണനമേള തുടങ്ങി
1586763
Tuesday, August 26, 2025 4:30 AM IST
മറവൻതുരുത്ത്: ചെമ്മനാകരികയർ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ടോൾ ജംഗ്ഷനിൽ കയർഫെഡ് ഷോറൂം തുറന്നു. സംഘം പ്രസിഡന്റ് കെ.എസ്. വേണുഗോപാലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഓണം വിപണന മേള കയർഫെഡ് ചെയർമാൻ ടി.കെ. ദേവകുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി ആദ്യവിൽപന നിർവഹിച്ചു. ഡോ.സി.എം. കുസുമൻ, പഞ്ചായത്തംഗങ്ങളായ പ്രമീള രമണൻ, പോൾതോമസ്, കെ.ബി. രമ , സീമാ ബിനു, കയർഫെഡ് പ്രോജക്ട് ഓഫീസർ സി.ഡി. സ്വരാജ്, കയർ ഇൻസ്പെക്ടർ ഗോപകുമാർ, സംഘം ബോർഡ് മെമ്പർമാരായ പി.കെ. മുരളീധരൻ, പി.ബി. സാംബശിവൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ,സഹകരണ സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ഓണ വിപണന മേളയുടെ ഭാഗമായി കയർഫെഡ് മെത്തകളടക്കമുള്ള ഉത്പനങ്ങൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് വിൽക്കുന്നത്.