പേള്‍ ഗാര്‍ഡനില്‍ പുതിയ പദ്ധതികള്‍ക്കു തുടക്കമായി
1586767
Tuesday, August 26, 2025 4:30 AM IST
ചങ്ങനാശേരി: വലിയകുളം പേള്‍ ഗാര്ഡന് റെസിഡന്റ്സ് അസോസിയേഷന് അടുത്തവര്‍ഷത്തെ പ്രോജക്ടുകള്‍ ഉദ്ഘാടനം ചെയ്തു. റോഡ് ബ്യൂട്ടിഫിക്കേഷന്, ലൈറ്റുകള്‍ സ്ഥാപിക്കല്‍, ഓരോ വീടുകള്‍ക്കും പച്ചക്കറിത്തോട്ടം, ഫല വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കല്‍, ചെറിയ സംരംഭങ്ങള്‍ ആരംഭിക്കുക എന്നിവയാണ് പ്രധാന പ്രോജക്ടുകള്‍.
അസോസിയേഷന് പ്രസിഡന്റ് ചെറിയാന് നെല്ലുവേലിയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സര്‍വേയുടെ പ്രാധാന്യം, റവന്യൂ ഭൂമി വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് ചെങ്ങന്നൂര്‍ ആര്‍ഡിഒ വിജയസേനന്‍ ക്ലാസ് നയിച്ചു. ഡോ. മാത്യു കാടാത്തുകളം, ജിജി തെക്കേക്കര, മെല്ലാ ഷാജി, ഫിലിപ്പ് കറുകയില്‍, ജോസി തെക്കേക്കര, ഡോ. റോസമ്മ തൂമ്പുങ്കല്‍, സിബിച്ചന് തയ്യില്‍, ഷിനോ പുല്ലുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.