പ്രവാസി കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കൺവൻഷൻ
1586768
Tuesday, August 26, 2025 4:33 AM IST
കോട്ടയം: പ്രവാസം അവസാനിപ്പിച്ച് തിരികെവരുന്ന പ്രവാസികളുടെ പുനരധിവസിപ്പിക്കാന്‍ വേണ്ട നടപടികള്‍ പ്രവാസി കേരള കോണ്‍ഗ്രസ്-എം റിട്ടേണീസ് ഏറ്റെടുക്കണമെന്ന് കേരള കോണ്‍ഗ്രസ്- എം സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. പ്രവാസി കേരള കോണ്‍ഗ്രസ് -എം റിട്ടേണീസ് സംസ്ഥാന കണ്വന്ഷന് കെ.എം. മാണി ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം വിജി എം. തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവ് വഞ്ചിപ്പാലം, ഏബ്രഹാം തോമസ്, ബാബുരാജ്, എന്‍. മധു ദണ്ഡപാണി, ഡോജിന് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍ആര്‍ഐ കമ്മീഷന് അംഗമായി തെരഞ്ഞെടുക്കപ്പെട്ട തങ്കച്ചന് പൊന്മാങ്കലിനെ സ്റ്റീഫന്‍ ജോര്‍ജ് പൊന്നാടയണിയിച്ച് ആദരിച്ചു.