പൊടിപ്പാറ-പമ്പ് ഹൗസ് റോഡ് നവീകരണത്തിനു തുടക്കമായി
1586769
Tuesday, August 26, 2025 4:33 AM IST
ഇത്തിത്താനം: ഉയര്‍ന്ന നിലവാരത്തില്‍ നവീകരിക്കുന്ന പൊടിപ്പാറ- പമ്പ് ഹൗസ് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. കുറിച്ചി പഞ്ചായത്തിലെ ഈ റോഡ് 50 ലക്ഷം രൂപ മുതല്‍മുടക്കിയാണ് നിര്‍മിക്കുന്നത്. മലകുന്നം പൊടിപ്പാറയില്നിന്നാരംഭിച്ച് കല്ലുകടവില്‍ റോഡില്‍ എത്തിച്ചേരുന്ന റോഡാണിത്. റോഡ് പണി എത്രയും വേഗം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് എംഎല്‍എ അറിയിച്ചു.
കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് അധ്യക്ഷത വഹിച്ച യോഗത്തില്‍ പൊടിപ്പാറ പള്ളി വികാരി ഫാ. സോണി മുണ്ടുനടയ്ക്കല്‍, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചന് ജോസഫ്, പഞ്ചായത്തംഗം ലൂസി ജോസഫ്, എം.എന്‍. മുരളീധരന് നായര്‍, കെ.വി. സതീശന്, അഗസ്റ്റിന് കെ. ജോര്‍ജ്, ബാബു കോയിപ്പുറം, സി.ഡി. വത്സപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.