മീഡിയാ വില്ലേജില്‍ ഓണാഘോഷം
1586771
Tuesday, August 26, 2025 4:33 AM IST
ചങ്ങനാശേരി: 90.8 റേഡിയോ മീഡിയാ വില്ലേജും എസ്ജെസിസിയും സംയുക്തമായി നടത്തിയ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായ് വഞ്ചിപ്പാട്ട് മത്സരവും വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കായി കൈകൊട്ടിക്കളി മത്സരവും സംഘടിപ്പിച്ചു. കോളജിന്റെ സ്റ്റുഡിയോ ഫ്ളോറില്‍ ലൈവ് സംവിധാനങ്ങളുടെ സഹായത്തോടെ നടത്തപ്പെട്ട മത്സരം നവ്യാനുഭവമായിരുന്നു.
അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. മീഡിയാ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, ബര്‍സാര്‍ ഫാ. ലിപിന്‍ തുണ്ടുകുളം, പ്രിന്‍സിപ്പല്‍ ഫാ. ജിന്റോ മുര്യങ്കരി, കോഓർഡിനേറ്റര്‍ പരിമള്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.